നെയ്യാറ്റിന്‍കരയില്‍ സ്‌കൂട്ടറില്‍ പോകുന്ന യുവതിയുടെ മാല മോഷ്ടാക്കള്‍ തട്ടിപ്പറിച്ചു കൊണ്ടുപോയ സംഭവത്തില്‍ വീട്ടമ്മ ലിജിയുടെ മാലയ്ക്ക് പകരം ബോബി ചെമ്മണ്ണൂര്‍ വക സ്വര്‍ണ്ണമാല.
നെയ്യാറ്റിന്‍കരയില്‍ സ്‌കൂട്ടറില്‍ പോകുന്ന യുവതിയുടെ മാല മോഷ്ടാക്കള്‍ തട്ടിപ്പറിച്ചു കൊണ്ടുപോയ സംഭവത്തില്‍ വീട്ടമ്മ ലിജിയുടെ മാലയ്ക്ക് പകരം ബോബി ചെമ്മണ്ണൂര്‍ വക സ്വര്‍ണ്ണമാല.
മാല വാങ്ങിയ കഷ്ടപ്പാടും മോഷ്ടാക്കളില്‍ നിന്ന് തിരിച്ചു പിടിക്കാനുള്ള പ്രയത്‌നവും വിവരിച്ച ലിജിയുടെ സങ്കടം കണ്ടതോടെയാണ് ബോബി ചെമ്മണ്ണൂരിന്റെ സഹായം.
ജീവിതത്തിലെ സമ്ബാദ്യം മുഴുവന്‍ സ്വരുക്കൂട്ടി വെച്ചു വാങ്ങിയ മാല പോയതിന്റെ വിഷമം ലിജി കരഞ്ഞു പറഞ്ഞിരുന്നു. പണയത്തില്‍ നിന്നും മാല എടുത്ത് ഒന്ന് ഇട്ടു നടന്നു ആശ തീരും മുന്നേ, ബൈക്കിലെത്തിയ സംഘം മാലപൊട്ടിച്ച് കടന്നുകളഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ, നിസാഹയാരായി നിന്ന കുടുംബം അപ്പോഴും പറഞ്ഞത്. പ്രതിക്കെതിരെ കേസ് എടുത്തില്ലെങ്കിലും മാല കിട്ടിയാല്‍ മതിയെന്നാണ്. ഈ വാര്‍ത്ത കണ്ട് ലിജിക്ക് സഹായവുമായി ബോബി ചെമ്മണ്ണൂര്‍ എത്തി. നഷ്ടപ്പെട്ട മാലയ്ക്ക് പകരം മറ്റൊരു മാല സമ്മാനമായി നല്‍കി. സന്തോഷമായെന്ന് കുടുംബത്തിന്റെ പ്രതികരണം.
കഴിഞ്ഞ ആഴ്ച ആയിരുന്നു സ്‌കൂട്ടറില്‍ പോവുകയായിരുന്ന ലിജിയുടെ പിന്നാലെ ബൈക്കില്‍ എത്തിയ സംഘം,മാല പൊട്ടിച്ച് കടന്നു കളഞ്ഞത്. ഇതിനിടെയുണ്ടായ മല്പിടിത്തത്തില്‍ നിലത്ത് വീണ ലിജിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതികള്‍ക്കായി പൊഴിയൂര്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും കണ്ടെത്താന്‍ ആയിട്ടില്ല.