ശരീരഭാരം കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഡയറ്റില്‍ പല മാറ്റങ്ങള്‍ വരുത്തിയിട്ടും തടി കുറയുന്നില്ലെന്ന വിഷമത്തിലാണോ.
ശരീരഭാരം കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഡയറ്റില്‍ പല മാറ്റങ്ങള്‍ വരുത്തിയിട്ടും തടി കുറയുന്നില്ലെന്ന വിഷമത്തിലാണോ.
എങ്കില്‍ ശരീരഭാരം കുറയ്ക്കാൻ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ ഇനി ഡയറ്റിലുള്‍പ്പെടുത്താം. കുടലിലെ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നവയാണ് ഈ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍. കൂടാതെ ഇവ വയറിന്റെ ആരോഗ്യവും സംരംക്ഷിക്കുന്നു. ഈ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
പ്രോബയോട്ടിക് ഭക്ഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് തൈര്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മെച്ചപ്പെടുത്തും. കൂടാതെ ഇവ ശരീരഭാരത്തെ നിയന്ത്രിക്കാനും നല്ലതാണ്.
പ്രോബയോട്ടിക്കിനാല്‍ സമ്ബന്നമായ തൈര് കൊണ്ടാണ് ബട്ടര്‍മില്‍ക്ക് തയ്യാറാക്കുന്നത്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്. കൊഴുപ്പ് കുറഞ്ഞ ഇവ ശരീരഭാരത്തെ നിയന്ത്രിക്കും. പുളിപ്പിച്ച സോയാപാല്‍ കഴിക്കാം. ഇവയും വയറിന്റെ ആരോഗ്യം സംരംക്ഷിക്കും.
കൂടാതെ ഉപ്പിലിട്ട ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. വയറിലെ കൊഴുപ്പ് കത്തിച്ചുകളയാനും ഇത് നല്ലതാണ്. പക്ഷെ മിതമായ അളവില്‍ വേണം ഈ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത്. പുളിപ്പിച്ചെടുത്ത അച്ചാറുകളും മിതമായ അളവില്‍ കഴിക്കുന്നത് വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കാൻ ഗുണം ചെയ്യും. കലോറി കുറവായതിനാല്‍ ഇവ ശരീരഭാരത്തെ നിയന്ത്രിക്കാനും വളരെ നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)