പഞ്ചായത്തിലെ ചൂരപ്പടവ് കരിങ്കല്‍ ക്വാറിക്ക് സമീപം അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക ശേഖരം ചെറുപുഴ പൊലീസ് പിടിച്ചെടുത്തു.
ചെറുപുഴ: പഞ്ചായത്തിലെ ചൂരപ്പടവ് കരിങ്കല്‍ ക്വാറിക്ക് സമീപം അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക ശേഖരം ചെറുപുഴ പൊലീസ് പിടിച്ചെടുത്തു.
സംശയകരമായ സാഹചര്യത്തില്‍ ക്വാറിക്ക് സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ചതെന്നു കരുതുന്ന ബോക്‌സുകള്‍ കണ്ടെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ക്വാറികളില്‍ സ്‌ഫോടനത്തിനുപയോഗിക്കുന്ന തരത്തിലുള്ള സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തത്.
കാര്‍ട്ടണുകളിലും പ്ലാസ്റ്റിക് കാനുകളിലുമായി സൂക്ഷിച്ച നിലയില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഷോക്ക് ട്യൂബ് ഡിറ്റണേറ്ററുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. പയ്യന്നൂര്‍ ഡിവൈ.എസ്.പി പി. ഉമേഷ്, ചെറുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി. ദിനേശ്, എസ്.ഐമാരായ എം. സതീശന്‍, മനോജ് കാനായി, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐമാരായ എം. രമേശന്‍, സി. വിജയന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.