പാകിസ്താനില്‍ നബിദിനാഘോഷത്തിനിടെ ചാവേര്‍ സ്ഫോടനം

September 30, 2023
34
Views

തെക്കു പടിഞ്ഞാറൻ പാകിസ്‍താനിലെ ബലൂചിസ്‍താനില്‍ നബിദിനാഘോഷ റാലിക്കിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു.


പെഷാവര്‍: തെക്കു പടിഞ്ഞാറൻ പാകിസ്‍താനിലെ ബലൂചിസ്‍താനില്‍ നബിദിനാഘോഷ റാലിക്കിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു.

50 ലേറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്താനിലെ മസ്തൂങ്ങിലെ മസ്ജിദിന് സമീപമാണ് സ്ഫോടനം നടന്നത്.

ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് നവാസ് ഗിഷ്കോരിയുടെ വാഹനത്തിനരികെ വെച്ചാണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തില്‍ നവാസ് ഗിഷ്കോരി കൊല്ലപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഭീകരാക്രമണമാണെന്ന് പാക് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രവാചകന്റെ ജൻമദിനം ആഘോഷിച്ച നിരപരാധികളായ ആളുകള്‍ക്കു നേരെ ഇത്തരത്തിലൊരു ആക്രമണം നടത്തിയവര്‍ ഭീരുക്കളാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പാകിസ്താനില്‍ നബിദിനത്തോടനുബന്ധിച്ച്‌ റാലികളും വിവിധ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ഭൂരിഭാഗം വിഭാഗങ്ങളും നബിദിനം ആഘോഷിക്കുന്നത് അനുകൂലിക്കുന്നവരാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *