ബെംഗളൂരുവിലെ 3 പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ബോംബ് ഭീഷണി

May 23, 2024
53
Views

ബെംഗളൂരുവിലെ 3 പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ബോംബ് ഭീഷണി.

തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തേക്ക്, പരിശോധന നടത്തി.

ബോംബ് ഭീഷണി എത്തിയത് ഇ-മെയില്‍ വഴിയാണ്.

വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് ദി ഒട്ടേര ഹോട്ടലിലേക്ക് മെയില്‍ എത്തിയത്.

ജീവനക്കാർ ഇ-മെയില്‍ കണ്ടയുടനെ പൊലീസില്‍ വിവരമറിയിച്ചു.

തുടർന്ന് ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ ഹോട്ടല്‍ പരിസരത്തെത്തി പരിശോധിച്ചു വരികയാണ്.

അതേസമയം, ഇതൊരു വ്യാജ ഇ-മെയിലാണെന്നും ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *