മൊബൈല്‍ ഫോണിനായി പിടിവലി, ഫോണ്‍ താഴെവീണു പൊട്ടിയപ്പോള്‍ ഭയന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കി

October 28, 2021
376
Views

പൊ​ന്നാ​നി: മൊബൈല്‍ ഫോണിന് വേണ്ടി സഹോദരിയുമായി വഴക്കിട്ടതില്‍ മനം നൊന്ത് പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു. പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ പു​ത്ത​ന്‍​കു​ളം സ്വ​ദേ​ശി ക​മ്മാ​ലി​ക്കാ​ന​ക​ത്ത് മു​ഹ​മ്മ​ദ​ലി​യു​ടെ മ​ക​ന്‍ നി​ഷാം (16) ആ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. സഹോദരിയുമായി മൊബൈല്‍ ഫോണിനായി പിടിവലികൂടുന്നതിനിടെ ഫോണ്‍ താഴെവീണു പൊട്ടുകയായിരുന്നു. തുടര്‍ന്ന് ബാപ്പ വഴക്ക് പറയുമെന്ന് ഭയന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കുകയായിരുന്നു.

പൊ​ന്നാ​നി എം.​ഐ ഹൈ​സ്കൂ​ളി​ല്‍​നി​ന്ന്​ പ​ത്താം ക്ലാ​സ് പൂ​ര്‍​ത്തി​യാ​ക്കി​യ നി​ഷാം പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. നിഷാമിന്റെ മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു.

അതേസമയം, സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്തവരില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചു വരുന്നതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക്ഡൗണ്‍ കാലഘട്ടങ്ങളിലടക്കം അനേകം കുട്ടികളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള കരുത്ത് കുട്ടികള്‍ക്കില്ലെന്നും, ഇത് മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട വിഷയമാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *