പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യദായകമാണെന്ന് നമുക്കറിയാം.
പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യദായകമാണെന്ന് നമുക്കറിയാം. പക്ഷേ വഴുതനയധികം ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് അറിയാമായിരുന്നോ.
ധാരാളം ആരോഗ്യ ഗുണങ്ങളാല്‍ സമ്ബന്നമാണ് വഴുതനങ്ങ. എന്തൊക്കെയാണ് ഇവയുടെ ആരോഗ്യഗുണങ്ങള്‍ എന്ന് നോക്കാം.
ധാരാളം ഫൈബര്‍ അടങ്ങിയ ഒന്നാണ് വഴുതനങ്ങ. അതുകൊണ്ടുതന്നെ ദഹനം മെച്ചപ്പെടുത്തുന്നതിന് വഴുതനങ്ങ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അതുപോലെതന്നെ വിറ്റാമിൻ ബി 6, പൊട്ടാസ്യം എന്നിവ അടങ്ങിയതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറച്ച് ഹൃദ്രോഗ സാധ്യത ഇല്ലാതാക്കാനും വഴുതനങ്ങ സഹായിക്കും.
കാര്‍പോഹൈഡ്രേറ്റ് കുറവായതിനാല്‍ പ്രമേഹം ഉള്ളവര്‍ക്ക് കഴിക്കാം എന്നതും കൊളസ്ട്രോള്‍ കുറയ്‌ക്കാൻ സഹായിക്കും എന്നതും വഴുതനങ്ങയുടെ പ്രത്യേകതയാണ്. എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന കാല്‍സ്യം ധാരാളമായി അടങ്ങിയ ഒന്നു കൂടിയാണ് വഴുതന.
വിളര്‍ച്ച കുറയ്‌ക്കുന്നതിന് ആവശ്യമായ ഇരുമ്ബിന്റെ അംശം ധാരാളമായി അടങ്ങിയതിനാല്‍ വഴുതനങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയതിനാല്‍ ക്യാൻസര്‍ സാധ്യതകളെ ചെറുക്കുന്നതിനും വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് വഴുതനങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.