തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ഫെബ്രുവരി ഒന്നുമുതല്‍ നടപ്പാക്കാന്‍ ആലോചന. ബസ്ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് നല്‍കിയ ശുപാര്‍ശകള്‍ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതായാണ് വിവരം. 2.5 കിലോമീറ്റര്‍ ദൂരത്തിനുള്ള മിനിമം ചാര്‍ജ് 8 രൂപയില്‍നിന്ന് 10 രൂപയാക്കി ഉയര്‍ത്താനാണു ശുപാര്‍ശ.
ബിപിഎല്‍ കുടുംബങ്ങളില്‍നിന്നുള്ള (മഞ്ഞ റേഷന്‍ കാര്‍ഡ്) വിദ്യാര്‍ഥികള്‍ക്കു ബസ് യാത്ര സൗജന്യമാക്കും. മറ്റെല്ലാ വിദ്യാര്‍ഥികളുടെയും മിനിമം ചാര്‍ജ് 5 രൂപയായി കൂട്ടും. നിലവില്‍ ഒന്നര കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിന് രണ്ടു രൂപയുമാണ് വിദ്യാര്‍ഥികളുടെ നിരക്ക്.
ബസ് നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വര്‍ധന മകരവിളക്കിന് ശേഷമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിലാണ് ബസുടമകള്‍ സമരം നീട്ടിവച്ചിരിക്കുന്നത്. ബസുടമുകളുമായി ഒരിക്കല്‍ കൂടി ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക