ഇന്ന് പ്രൈവറ്റ് ബസ് ഉടമ സംരക്ഷണ സമിതി ഗതാഗത മന്ത്രി ആന്റണി രാജുവിനെ കണ്ട് നിവേദനം സമര്‍പ്പിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സന്ദര്‍ശനം. ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് ,വിദ്യാര്‍ത്ഥിനിരക്ക് വര്‍ദ്ധനവ് ,പെര്‍മിറ്റുകള്‍ ഫ്രീസ് ചെയ്ത് ബസുകള്‍ വില്‍ക്കാനുള്ള അനുവാദം ,പൊതുഗതാഗതത്തിന് ഡീസല്‍ സബ്‌സിഡി ,ബസ് ഉടമകള്‍ക്ക് കേരള ബാങ്ക് മുഖാന്തരം നല്‍കാമെന്ന് പറഞ്ഞ2 ലക്ഷം രൂപ അഞ്ച് ലക്ഷം ആയി വര്‍ദ്ധിപ്പിക്കുകയും ബസ് ഉടമകള്‍ക്ക് നല്‍കുന്ന സംഖ്യക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കുന്ന കാര്യങ്ങള്‍ ഉള്‍പ്പടെ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
സംസ്ഥാന സെക്രട്ടറി റെജി ആനത്താരയ്ക്കല്‍ ,സംസ്ഥാന ജോയിന്‍ സെക്രട്ടറി വിബിന്‍ പൂമല ,സംസ്ഥാന കമ്മിറ്റി അംഗം നസീര്‍ ശില്‍പ്പി ബസ് ഉടമ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് അനൂപ് ചന്ദ്രന്‍ ,തൃശൂര്‍ ജില്ലാ ട്രഷര്‍ വിജീഷ് K V എന്നിവരാണ് മന്ത്രിയെ കണ്ടത്.