ഭാര്യയെ കൊലപ്പെടുത്തി ചിത്രങ്ങള്‍ സൊസൈറ്റി ഗ്രൂപ്പില്‍ പങ്കുവെച്ച വ്യവസായി അറസ്റ്റില്‍

March 3, 2024
38
Views

രാജ്കോട്ട്: ഭാര്യയെ കൊന്ന് ചിത്രങ്ങള്‍ സൊസൈറ്റി ഗ്രൂപ്പില്‍ പങ്കുവെച്ച വ്യവസായി അറസ്റ്റില്‍. ഗുജറാത്തിലെ രാജ്കോട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.

വ്യവസായിയായ ഗുരു ജിരോലിയാണ് ഭാര്യ അംബികയെ സംശയത്തിന്റെ പേരില്‍ കൊന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം.

ആണ്‍സുഹൃത്തുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഭാര്യയുടെ രക്തം പുരണ്ട ചിത്രങ്ങള്‍ സൊസൈറ്റി ഗ്രൂപ്പില്‍ പങ്കുവെക്കുകയായിരുന്നു.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളത് കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു. ഗുരു ജിരോലി തന്നെയാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിലും വിളിച്ചറിയിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 17 വർഷത്തോളമായി.

17ഉം 10 ഉം വയസുള്ള രണ്ടു മക്കളുണ്ട് ഇവർക്ക്. സംഭവത്തില്‍ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സോലാപൂർ സ്വദേശികളായ ഇവർ രാജ്കോട്ടില്‍ സ്ഥിര താമസമാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പ്രാഥമിക അന്വേഷണത്തില്‍ ദമ്ബതികള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. സംഭവ ദിവസം പുലർച്ചെ രണ്ട് മണിയോടെ ജിറോളി ഭാര്യയുടെ തലയ്ക്ക് പരിക്കേല്‍പ്പിച്ച്‌ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് രണ്ടു ദൃശ്യങ്ങള്‍ മൊബൈലിലെടുത്ത് റെസിഡൻ്റ്സ് ഗ്രൂപ്പിലിട്ടു. ഈ വീഡിയോയില്‍ കൊലപാതകത്തിന് മാപ്പ് പറയുന്നത് കാണാൻ കഴിയും.

കാമുകനൊപ്പം പോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ മകളുടെ പത്താം ക്ലാസ് പരീക്ഷ കഴിയട്ടെ എന്ന് താൻ പറഞ്ഞതായും പ്രതി പൊലീസിന് മൊഴി നല്‍കി. ഭാര്യയെ കൊന്നതില്‍ കുറ്റബോധമില്ലെന്നും ദു:ഖമില്ലെന്നും പ്രതി പറയുന്നു. ഫോണിലെ വീഡിയോകള്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *