കേരളത്തിലെ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും കുറയ്ക്കുന്നതിനും വേണ്ടിയാണ് സർക്കാർ എഐ ക്യാമറ സ്ഥാപിച്ചത്.
കേരളത്തിലെ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും കുറയ്ക്കുന്നതിനും വേണ്ടിയാണ് സർക്കാർ എഐ ക്യാമറ സ്ഥാപിച്ചത്.
വാഹനാപകട മരണങ്ങളില്‍ 50 ശതമാനം കുറവുണ്ടായി എന്ന തരത്തിലുളള റിപ്പോർട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ വർഷം കേരളത്തില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 344 ആയിരുന്നു എന്നാല്‍ ഇപ്പോള്‍ അത് 50 ശതമാനം കുറയ്ക്കാൻ സാധിച്ചുവെങ്കില്‍ അത് സർക്കാരിൻ്റെ വലിയ നേട്ടം തന്നെയാണ് .
ഇപ്പോഴിതാ എ ഐ ക്യാമറ മുഖ്യമന്ത്രിയുടെ വാഹനത്തിനും പിഴയിട്ടിരിക്കുകയാണ്. 2023 ഡിസംബർ മാസം 12 -നാണ് മുഖ്യമന്ത്രിയുടെ വാഹനത്തിലെ മുൻസീറ്റ് യാത്രക്കാരൻ സീറ്റ ബെല്‍റ്റ് ധരിച്ചിട്ടില്ല എന്ന് എഐ ക്യാമറ കണ്ടെത്തിയത്. നവകേരള സദസ്സ് നടക്കുന്ന സമയത്തായിരുന്നു സംഭവം. മുണ്ടക്കയത്ത് വച്ച് നവകേരള ബസിന് അകമ്ബടിയായി പോകുകയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനമായ കിയ കാർണിവല്‍. 500 രൂപ പിഴയാണ് നിയമലംഘനത്തിന് എംവിഡിക്ക് അടയ്ക്കേണ്ടത്. ഈ സമയത്ത് മുഖ്യമന്ത്രി കാറിലുണ്ടായിരുന്നില്ല.