ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്ത് നേതാക്കള്‍.
ന്യൂഡല്‍ഹി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്ത് നേതാക്കള്‍. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത സ്വച്ഛതാ ഹി സേവ ക്യാമ്ബെയ്‌നിന്റെ ഭാഗമായി ഒരു മണിക്കൂര്‍ നീളുന്ന ശുചീകരണ പരിപാടിയാണ് രാജ്യമൊട്ടാകെ നടന്നത്.
ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയാദ്ധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയ പ്രമുഖര്‍ ക്യാമ്ബെയ്‌നിന്റെ ഭാഗമായി.
അഹമ്മാദാബാദിലെ തെരുവോരങ്ങള്‍ ശുചിയാക്കിയാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അമിത് ഷായും യജ്ഞത്തില്‍ പങ്കെടുത്തത്.
സിതാപൂരിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തത്. ഡല്‍ഹിയിലാണ് കേന്ദ്രമന്ത്രി മീനാക്ഷി ലേഹി ശുചീകരണ യജ്ഞത്തില്‍ പങ്കുച്ചേര്‍ന്നത്. പട്‌നയിലാണ് ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ് സംഘടിപ്പിച്ചത്.
മൻ കി ബാത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കാൻ ആഹ്വാനം ചെയ്തത്. ഒന്നാം തീയതി, ഒരു മണിക്കൂര്‍,ഒന്നിച്ച് എന്ന പേരിലാകും ക്യാമ്ബെയ്ൻ നടക്കുകെയന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിപുലമായ ശുചീകരണ പരിപാടികള്‍ നടന്നത്. കേരളത്തില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ 3000 കേന്ദ്രങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.