ഇന്ന് ലോക കാൻസർ ദിനം.
ഇന്ന് ലോക കാൻസർ ദിനം. കാൻസർ വ്യാപനം ഇന്നൊരു ആഗോള ആശങ്കയായി മാറിയിരിക്കുകയാണ്. ആഗോളതലത്തില്‍ നൂറിലധികം വ്യത്യസ്തമായ കാൻസറുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
2023ല്‍ ആഗോളതലത്തില്‍ ഏകദേശം 9.6 മുതല്‍ 10 ദശലക്ഷം ആളുകള്‍ക്ക് കാൻസർ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
പ്രതിദിനം ശരാശരി 26,300 കാൻസർ മരണങ്ങള്‍ സംഭവിക്കുന്നു. നിരുപദ്രവകരമെന്ന് തോന്നുന്ന പല ശീലങ്ങളും കാൻസർ വരാനുള്ള സാധ്യതയുണ്ടാക്കുമെന്നതിനെ കുറിച്ച് പലരും ബോധവാന്മാരല്ല. ജീവിതശൈലില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ കാൻസർ സാധ്യതയെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നത്.