സ്തനാര്‍ബുദത്തിന് പുത്തൻ പ്രതിരോധ മാര്‍ഗവുമായി ബ്രിട്ടണ്.
ലണ്ടൻ: സ്തനാര്‍ബുദത്തിന് പുത്തൻ പ്രതിരോധ മാര്‍ഗവുമായി ബ്രിട്ടണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്തനാര്‍ബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന അനാസ്ട്രസോള്‍ എന്ന ഗുളിക ഇനിമുതല്‍ സ്തനാര്‍ബുദത്തിന് പ്രതിരോധ മരുന്നായി ഉപയോഗിക്കാമെന്നാണ് ബ്രിട്ടണ് കണ്ടെത്തിയിരിക്കുന്നത്.
സ്തനാര്‍ബുദം തടയാൻ അനാസ്ട്രസോള്‍ ഉപയോഗിക്കുന്നതിന് ബ്രിട്ടണിന്റെ ആരോഗ്യ വിഭാഗം അനുമതി നല്കി.
ആര്‍ത്തവ വിരാമം വന്നവരില്‍ സ്തനാര്‍ബുദത്തിന്റെ സാധ്യത 50% കുറയ്ക്കാൻ അനാസ്ട്രസോളിന് കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്. സ്ത്രൈണ ഹോര്‍മോണായ ഈസ്ട്രജന്റെ ഉത്പാദനത്തിന് കാരണമാകുന്ന എൻസൈമായ അരോമാറ്റേസിനെ തടഞ്ഞാണ് അനാസ്ട്രസോള്‍ സ്തനാര്‍ബുദത്തെ പ്രതിരോധിക്കുന്നത്.
ലോകമെമ്ബാടും സ്തനാര്‍ബുദ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ മെഡിസിൻസ് റീപര്‍പ്പസിംഗ് പ്രോഗ്രാമിന് ബ്രിട്ടണ് തുടക്കമിട്ടിരുന്നു. ഇതാണ് അര്‍ബുദത്തെ പ്രതിരോധിക്കാൻ അനാസ്ട്രസോള്‍ ഉപയോഗിക്കാമെന്ന കണ്ടെത്തിലേക്ക് നയിച്ചത്.