നിയമസഭ തെരഞ്ഞെടുപ്പ്

October 13, 2023
28
Views

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് അവസാനിക്കും .

ഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് അവസാനിക്കും .

അടുത്ത ആഴ്ച സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കും. 16 അംഗ സമിതിയാണ് ഇന്നു യോഗം ചേരുന്നത്.

ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മിസോറം,ഛത്തീസ്ഗഡ്‌ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് ഇന്നലെ പൂര്‍ത്തിയായത്.തെലങ്കാന,മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമാകും.ബി ആര്‍ എസ്‌ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന എം.എല്‍.എ, എം.എല്‍.സി മാര്‍ക്ക് സീറ്റ് കണ്ടെത്തുകയാണ് വലിയ വെല്ലുവിളി.സ്‌ക്രീനിംഗ് കമ്മിറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ച പട്ടിക വീണ്ടും മാറ്റേണ്ടിവരും.

സ്വന്തം അനുയായികള്‍ക്ക് സീറ്റ് വാങ്ങിക്കൊടുക്കാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടും പ്രവര്‍ത്തക സമിതി അംഗം സച്ചിൻ പൈലറ്റും പോരാട്ടം ശക്തമാക്കി. ഇരുവരെയും ഒരുമിച്ചിരുത്തി രാജസ്ഥാൻ പ്രത്യേകം ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നാണ് രാഹുല്‍ ഗാന്ധിയുടെ കണക്ക് കൂട്ടല്‍. ഇതിനിടയില്‍,സാമൂഹിക സ്പര്‍ദ്ധ, വര്‍ഗീയത എന്നിവ വളര്‍ത്തുന്നതിനു മെറ്റ ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യാ മുന്നണി പുതിയ നീക്കം തുടങ്ങി. വാട്സ്‌ആപ്, ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങളുടെ മാതൃ കമ്ബനി ആയ മെറ്റക്കെതിരെ ഇന്ത്യ മുന്നണിക്ക് വേണ്ടി എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കത്തയച്ചു.

Article Categories:
Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *