വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അഞ്ചാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി.
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അഞ്ചാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി.
111 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത്. വയനാട്ടില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കും. എറണാകുളത്ത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ് രാധാകൃഷ്ണനും കൊല്ലത്ത് നടൻ ജി. കൃഷ്ണകുമാറും മത്സരിക്കും. ഗവ. വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പല്‍ ഡോ. ടി.എൻ. സരസു ആലത്തൂരില്‍ എൻഡിഎ സ്ഥാനാർഥിയാകും.
നേരത്തെ മത്സരിക്കാനില്ലെന്നായിരുന്നു കെ.സുരേന്ദ്രൻ നിലപാടെടുത്തിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കും ആനിരാജയ്ക്കുമെതിരേ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനേത്തന്നെ രംഗത്തിറക്കി മത്സരം കടുപ്പിക്കാനാണ് ബി.ജെ.പി. തീരുമാനം. അഞ്ചാം സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള ബി.ജെ.പി. സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞു.