കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിന് നേരെ വധശ്രമം. മലപ്പുറം സ്വദേശി മുഹമ്മദ് ഫാസിലിന് നേരെയാണ് ഒറ്റപ്പാലത്തുവച്ച് ഇന്ന് രാവിലെ വധശ്രമം ഉണ്ടായത്.പണം തിരികെ ചോദിച്ചതിന് ചുനങ്ങാട് സ്വദേശിയായ ഉസ്‌മാന്‍ കാറിടിച്ച് മുഹമ്മദ് ഫാസിലിനെ അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മുഹമ്മദ് ഫാസിലില്‍ നിന്നും 75,000 രൂപഉസ്‌മാന്‍ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കണമെന്ന് പലപ്രാവശ്യം ഫാസില്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. കാറില്‍ വരികയായിരുന്ന ഉസ്‌മാനെ തടഞ്ഞുനിര്‍ത്തി പണം ചോദിച്ചതിന് പിന്നാലെ മുഹമ്മദ് ഫാസിലിനെ കാറുകൊണ്ട് ഇടിപ്പിക്കുകയായിരുന്നു.
ഇടിയേറ്റ് കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ ഫാസിലിനെയും കൊണ്ട് ഉസ്‌മാന്‍ രണ്ട് കിലോമീറ്ററോളം കാറോടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബോണറ്റില്‍ വീണുകിടക്കുന്ന ഫാസിലിനെയും കൊണ്ട് പായുന്ന കാറാണ് ദൃശ്യങ്ങളിലുളളത്.തന്നെ കൊലപ്പെടുത്താനായിരുന്നു ഉസ്മാന്റെ ശ്രമമെന്നും ബസ്സിന്റേയും മറ്റ് വാഹനങ്ങളുടേയും അടുത്തെത്തി കാര്‍ വെട്ടിക്കാന്‍ ശ്രമിച്ചതായും ഫൈസല്‍ പറഞ്ഞു. പലതവണ ബ്രേക്ക് പിടിച്ച് താഴെയിടാന്‍ ശ്രമിച്ചുവെന്നും തന്നെ കൊല്ലുമെന്ന് ഉസ്മാന്‍ ആക്രോശിച്ചതായും ഫൈസല്‍ വ്യക്തമാക്കി.