തിരുവനന്തപുരം: സംസ്ഥാനത്ത് കാരവന്‍ ടൂറിസം പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്. പദ്ധതി പ്രഖ്യാപിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. രണ്ടു പേര്‍ക്കും നാലു പേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമുള്ള വാഹനങ്ങള്‍ ഒരുക്കും. ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായാണ് കാരവന്‍ ടൂറിസം ആവിഷ്‌കരിച്ചിരിക്കുന്നത്.
‘കാരവന്‍ ടൂറിസം നയം കാരവന്‍ വാഹനം, കാരവന്‍ പാര്‍ക്ക് എന്നിങ്ങനെ രണ്ടു മേഖലകളായി പദ്ധതി ആവിഷ്‌കരിക്കും. വിനോദ സഞ്ചാരികള്‍ക്ക് ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ വാഹനത്തില്‍ ഒരുക്കും. പകല്‍ യാത്രയും രാത്രി വണ്ടിയില്‍ തന്നെ വിശ്രമവും എന്ന രീതിയിലാകും പദ്ധതി തയാറാക്കുക’- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു
‘ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കാരവനില്‍ സജ്ജീകരിക്കും. സ്വകാര്യ മേഖലയിലും പൊതു മേഖലയിലും കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ക്യാംപിങ്, ട്രക്കിങ്, താമസ സൗകര്യം ലഭിക്കാത്ത സ്ഥലങ്ങളില്‍ കാരവന്‍ ടൂറിസത്തിന്റെ സാധ്യത വലുതാണ്’- മന്ത്രി വ്യക്തമാക്കി.