സൗത്ത് ഇന്ത്യൻ താരം നടി തൃഷ കൃഷ്ണനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ തമിഴ് താരം മൻസൂര്‍ അലി ഖാൻ മുൻകൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.
സൗത്ത് ഇന്ത്യൻ താരം നടി തൃഷ കൃഷ്ണനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ തമിഴ് താരം മൻസൂര്‍ അലി ഖാൻ മുൻകൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഹാജരാകാൻ ചെന്നൈ പോലീസ് താരത്തിന് സമൻസ് അയച്ചിരുന്നു.
നടി തൃഷക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷനും വിഷയത്തില്‍ സ്വമേധയാ അന്വേഷണം നടത്തുകയും ഖാനെതിരെ കേസെടുക്കാൻ തമിഴ്നാട് പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
തൃഷയ്ക്കൊപ്പം ‘ബെഡ്റൂം സ്ക്രീൻ’ പങ്കിടാൻ അവസരം ലഭിക്കാത്തതില്‍ മൻസൂര്‍ ഖേദം പ്രകടിപ്പിച്ചു, ‘ബലാത്സംഗ രംഗങ്ങളില്‍’ അവസരം കിട്ടാത്തതില്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വൻ പ്രതിഷേധമാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്.