വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്പന നടത്തിവന്ന അന്തർ സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിക്കുളങ്ങര: വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്പന നടത്തിവന്ന അന്തർ സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ബാഭ്ല സ്വദേശി സുറത്തുള് ഹസനെയാണ് (37) വെള്ളിക്കുളങ്ങര സി.ഐ സുജാതന്‍പിള്ള അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 600 ഗ്രാം കഞ്ചാവ് പിടിത്തെടുത്തിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് വില്പനയുടെ മറവിലാണ് ഇയാള്‍ കഞ്ചാവ് വില്പന നടത്തിവന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രത്യേകം അറകള്‍ തുന്നിച്ചേര്‍ത്ത ഒന്നിലധികം അടിവസ്ത്രങ്ങള്‍ ധരിച്ച് അതിലൊളിപ്പിച്ചാണ് കഞ്ചാവ് പൊതികള്‍ സൂക്ഷിച്ചിരുന്നത്. പഴയ ലോട്ടറി ടിക്കറ്റുകള്‍ ശേഖരിച്ച് അവയില്‍ പൊതിഞ്ഞാണ് കഞ്ചാവ് കൈമാറിയിരുന്നത്.