പൊലീസ് ജീപ്പ് തകര്‍ത്ത ഡി.വൈ.എഫ്.ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്

March 14, 2024
22
Views

ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തല്ലിത്തകർത്ത കേസില്‍ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്.

തൃശൂർ: ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തല്ലിത്തകർത്ത കേസില്‍ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലനെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടു കടത്താൻ ഡി.ഐ.ജി എസ്. അജിതാബീഗം ഉത്തരവിട്ടത്.

കേസില്‍ അറസ്റ്റിലായി 54 ദിവസത്തെ ജയില്‍വാസത്തിനുശേഷം ഫെബ്രുവരി 13നാണു നിധിന് തൃശൂർ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

ഡിസംബർ 22ന് ചാലക്കുടി ഗവ. ഐ.ടി.ഐയിലെ തെരെഞ്ഞടുപ്പില്‍ എസ്.എഫ്.ഐ നടത്തിയ വിജയാഹ്ലാദ പ്രകടനത്തില്‍ ഉണ്ടായ സംഘർ‌ഷത്തിനിടെയാണ് സംഭവം. നിധിന്റെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ പൊലീസ് ജീപ്പിന്റെ ബോണറ്റിനു മുകളില്‍ കയറി ജീപ്പ് തകർത്തെന്നാണ് കേസ്.

ചാലക്കുടിയില്‍ ജീപ്പ് കത്തിച്ചത് ഉള്‍െപ്പടെ ചാലക്കുടി, ആളൂർ പൊലീസ് സ്റ്റേഷനുകളില്‍ നാല് കേസുകളില്‍ പ്രതിയാണ് നിധിൻ പുല്ലനെന്ന് പൊലീസ് അറിയിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *