ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായി ഇഡി കസ്റ്റഡിയിലിരിക്കെ ഭരണനിർവഹണം തുറന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായി ഇഡി കസ്റ്റഡിയിലിരിക്കെ ഭരണനിർവഹണം തുറന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ഇഡിയുടെ കസ്റ്റഡിയിലിരിക്കെ ഉത്തരവ് പുറത്തിറക്കി. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാണ് അദ്ദേഹം പുറത്തിറക്കിയത്.
അതേസമയം കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എഎപിയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തും. ബിജെപിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ മെഴുകുതിരി മാർച്ച് നടത്തുകയും കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്യുമെന്ന് ആം ആദ്മി നേതാക്കള്‍ ആഹ്വാനം ചെയ്തു.
പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തേക്കും ഇഡി ഓഫീസിലേക്കുമുള്ള റോഡുകള്‍ താത്കാലികമായി അടച്ചു. കൂടാതെ ക്രമസമാധാനം ഉറപ്പാക്കാൻ അർധസൈനിക വിഭാഗവും പ്രദേശങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യ മുന്നണിയും പ്രതിഷേധത്തില്‍ പങ്കെടുക്കും. ഷഹീദി പാർക്കിലേക്കുള്ള റോഡുകളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്. സെൻട്രല്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ബാരിക്കേഡുകള്‍ വെച്ച്. ഗതാഗത തടസം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ബിജെപിക്കെതിരെ പ്രതിഷേധിക്കാൻ എല്ലാ പാർട്ടി എംഎല്‍എമാരും ഭാരവാഹികളും ഷഹീദി പാർക്കില്‍ എത്തണമെന്ന് ഡല്‍ഹി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. പ്രതിപക്ഷ പാർട്ടി നേതാക്കളെ ബിജെപി ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് എഎപി ആരോപിച്ചു. പ്രതിഷേധങ്ങള്‍ക്ക് നേതത്വം നല്‍കിയ എഎപി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെയും നിരവധി പാർട്ടി പ്രവർത്തകരെയും കഴിഞ്ഞ ദിവസം പേലീസ് കസ്റ്റഡിയിലെടുത്തിരുന്നു.