സഞ്ജു ടെക്കിക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്

June 7, 2024
56
Views

കാറില്‍ നീന്തല്‍ കുളം ഒരുക്കി അപകടകരമായ രീതിയില്‍ സഞ്ചരിച്ച സംഭവത്തില്‍ വ്ലോഗർ സഞ്ജു ടെക്കിക്കെതിരെ മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു.

കഴിഞ്ഞദിവസം മോട്ടോർ വാഹന നിയമങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കിയിരുന്നു.

കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും. സഞ്ജു ടെക്കി നിയമലംഘനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതിന് ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്നും നീന്തല്‍ കുളം ഒരുക്കിയ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുമെന്നും സഞ്ജുവിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്നും മോട്ടോർ വാഹന നിയമത്തിലെ ഏതൊക്കെ വകുപ്പുകള്‍ ആണ് ലംഘിച്ചത് എന്നതിന്റെ അടിസ്ഥാനമാക്കി പിഴ ഈടാക്കുമെന്നും എൻഫോഴ്സ്മെന്റ് ആർടിഒ ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.

കഴിഞ്ഞദിവസം മണ്ണഞ്ചേരി പോലീസ് ആർടിഒയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സഞ്ജുവിനെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. മോട്ടോർ വാഹന നിയമലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി അതിന്റെ അടിസ്ഥാനത്തിലാണ് ഇത്.

നിയമലംഘനം നടത്തിയതിനുശേഷം സഞ്ജു യൂട്യൂബില്‍ പത്ത് ലക്ഷം രൂപ ചെലവിട്ടാല്‍ പോലും കിട്ടാത്ത റീച്ചാണ് കേസ് മൂലം തനിക്ക് കിട്ടിയതെന്ന് കാണിച്ച്‌ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *