പാലക്കാട് : യുവാവിനെ ആക്രമിച്ച സംഭവത്തില്‍ വിടി ബല്‍റാം ഉള്‍പ്പെടെ 6 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു.ഹോട്ടലില്‍ യുവാവിനെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്.
യുവാവിന്റെ പരാതിയിലാണ് കസബ പോലീസ് കേസെടുത്തിരിക്കുന്നത് നടപടി.
ആലത്തൂര്‍ എംപി രമ്യ ഹരിദാസും സംഘവും കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്തതിന് മര്‍ദിച്ചുവെന്നാണ് യുവാവിന്റെ പരാതി. യുവാവ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കയേറ്റം, ഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.
രമ്യ ഹരിദാസും സംഘവും കൊവിഡ് മാനദണ്ഡം ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഭവം വിവാദമായിരുന്നു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ലെന്നിരിക്കെ, നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
നേരത്തെ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ കേസെടുത്ത പോലീസ് കൊറോണ മാനദണ്ഡം ലംഘിച്ചതിന് പിഴ ചുമത്തിയിരുന്നു.