നഷ്ടപരിഹാരം നല്‍കാൻ അഞ്ചുവര്‍ഷം; പലിശയും കൊടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

April 8, 2024
35
Views

തിരുവനന്തപുരം: പ്രളയത്തില്‍ വീട് തകർന്നതിന് 2018 ല്‍ ജില്ല ഭരണകൂടം നല്‍കാൻ തീരുമാനിച്ച നഷ്ടപരിഹാരമായ 47,500 രൂപ നിർധന വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് കൈമാറാൻ അഞ്ചുവർഷത്തെ കാലതാമസമെടുത്ത സാഹചര്യത്തില്‍ 2018 മുതല്‍ 2023 വരെയുള്ള ബാങ്ക് പലിശ നല്‍കണമെന്ന് മനുഷ്യാവകാശ കമീഷൻ.

തുക പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാൻ വൈകിയതില്‍ റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ റവന്യൂ വിജിലൻസ് വിഭാഗം പരിശോധിക്കണമെന്നും കമീഷൻ ആക്ടിങ് ചെയർ പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

നേമം ശാന്തിവിളയില്‍ താമസിക്കുന്ന കെ.ജി. കൃഷ്ണവേണി സമർപ്പിച്ച പരാതിയിലാണ് നടപടി. 2018 സെപ്റ്റംബർ അഞ്ചിനാണ് ഇവരുടെ വീട് പ്രകൃതിക്ഷോഭത്തില്‍ തകർന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *