മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ ക്യാഷ് റാഫില്‍ നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യദേവത കടാക്ഷിച്ചത് പ്രവാസി മലയാളിയെ.
സുധീര്‍ തൊട്ടിയിലിനാണ് 100,000 യു.എസ് ഡോളര്‍ ക്യാഷ് പ്രൈസ് ലഭിച്ചത്. മസ്‌കത്ത് ഡ്യൂട്ടി ഫ്രീയുടെ 69ാം ‘ക്യാഷ് റാഫില്‍’ നറുക്കെടുപ്പിലാണ് സുധീറിനെ ഭാഗ്യം തേടിയെത്തിയത്. 21 വര്‍ഷമായി മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ റാഫില്‍ നറുക്കെടുപ്പ് നടക്കുന്നുണ്ട്.
മസ്‌കറ്റ് അന്താരാഷ്ട്രാ വിമാനത്താവളത്തിലെ യാത്രക്കിടെ സുധീറെടുത്ത ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്. 15 വര്‍ഷമായി ഒമാനില്‍ കഴിയുന്ന സുധീര്‍ ഒരു കോഫി ഷോപ്പിലാണ് ജോലി ചെയ്യുന്നത്. 69ാം നറുക്കെടുപ്പിലാണ് സുധീറിനെ തേടി ഭാഗ്യമെത്തിയത്.
സ്ഥിരമായി മലയാളികളാണ് ക്യാഷ് റാഫില്‍ വിജയിക്കുന്നത്. ‘ക്യാഷ് റാഫില്‍’ നറുക്കെടുപ്പില്‍ സ്ഥിരം ആയി മലയാളികള്‍ വിജയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ പ്രതിനിധി റാം കുമാര്‍ പറഞ്ഞു.
മസ്‌കറ്റ് ഡ്യൂട്ടി ഫ്രീയുടെ ഹെഡ് ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ സിഇഒ റിനാറ്റ് വിജയിക്കുള്ള സമ്മാനത്തുക കൈമാറി. ചടങ്ങില്‍ മസ്‌കറ്റ് ഡ്യൂട്ടിഫ്രീ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.
യാത്രക്കായോ അല്ലാതെയോ മസ്‌കറ്റ് അന്താരാഷ്ട്രാ വിമാനത്താവളത്തുമ്ബോഴും മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയും റാഫില്‍ കൂപ്പണ്‍ വാങ്ങാമെന്നും അധികൃതര്‍ അറിയിച്ചു.
മസ്‌കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലോഞ്ചില്‍ സര്‍ക്കാര്‍ പ്രതിനിധികളുടെയും മസ്‌കറ്റ്് ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്.