ആധാര്‍ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്നു

March 13, 2024
25
Views

ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച്‌ ആധാർ എന്നത് വളരെ പ്രധാനപ്പെട്ട ഒരു തിരിച്ചറിയല്‍ രേഖയാണ്.

ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച്‌ ആധാർ എന്നത് വളരെ പ്രധാനപ്പെട്ട ഒരു തിരിച്ചറിയല്‍ രേഖയാണ്. ബയോമെട്രിക്ക് വിവരങ്ങള്‍ അടക്കം ആധാർ കാർഡില്‍ അടങ്ങിയിരിക്കുന്നതിനാല്‍ വളരെ വലിയ രീതീയില്‍ ഇത് ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്.

ഇതിനോടകം തന്നെ നിരവധി തട്ടിപ്പുകള്‍ ആധാർ കാർഡുമായി ബന്ധപ്പെട്ട് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒന്നിലധികം തട്ടിപ്പുകളാണ് ആധാർ കാർഡുമായി ബന്ധപ്പെട്ട് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. പല ഉപയോക്താക്കളും ബാങ്ക് അക്കൗണ്ടും ആധാർ കാർഡും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ അധാർ കാർഡ് വഴി ഉപയോക്താക്കളുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിക്കാനും സൈബർ ക്രിമിനലുകള്‍‌ക്ക് സാധിക്കുന്നതാണ്. ആയതിനാല്‍ തന്നെ എല്ലാ ആധാർ കാർഡ് ഉപയോക്താക്കളും തങ്ങളുടെ ആധാർ‌ കാർഡ് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. ഇത്തരം ഓണ്‍ലൈൻ തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ രക്ഷപെടാമെന്ന് പരിശോധിക്കാം.

നിങ്ങളുടെ ആധാർ കാർഡിന്റെ ബയോമെട്രിക് ഒതന്റിക്കേഷൻ സുരക്ഷിതമാക്കേണ്ടതാണ്. ഇത്തരത്തില്‍ ചെയ്യുമ്ബോള്‍ നിങ്ങളുടെ അനുവാദം ഇല്ലാതെ ആധാർ‌ കാർഡിലെ ബയോമെട്രിക് വിവരങ്ങള്‍ മറ്റാർക്കും ലഭിക്കാതെ വരും. നിങ്ങള്‍ക്ക് മാത്രമായിരിക്കും ഈ വിവരങ്ങളിലേക്ക് പ്രവേശിക്കാനുള്ള അനുവാദം. ആയതിനാല്‍ തന്നെ ഹാക്കർമാർക്കും സൈബർ ക്രിമിനലുകള്‍ക്കും ഈ വിവരങ്ങള്‍ ചോർ‌ത്താൻ സാധിക്കില്ല. കമ്ബ്യൂട്ടർ സെന്ററുകള്‍ പോലുള്ള സ്ഥലങ്ങളില്‍ നിങ്ങളുടെ ആധാറിന്റെ ഡിജിറ്റല്‍ പതിപ്പ് കൈമാറെത ഇരിക്കാനും ശ്രമിക്കേണ്ടതാണ്.

ഒഴിവാക്കാൻ സാധിക്കാത്ത സ്ഥലങ്ങളില്‍ മാത്രം ആധാർ കാർഡിന്റെ കോപ്പി നല്‍കിയാല്‍ മതിയാകും മറ്റ് സ്ഥലങ്ങളിലെല്ലാം ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പാൻ‌ കാർഡ് പോലുള്ള തിരിച്ചറിയില്‍ രേഖ നല്‍കുന്നതായിരിക്കും കൂടുതല്‍ അനുയോജ്യം. പലരും പഴയ ആധാർ കാർഡ് ആയിരിക്കും ഉപയോഗിക്കുക. ഇവ സ്വന്തമാക്കിയ സമയത്തെ മൊബൈല്‍ നമ്ബർ ആയിരിക്കും ഇവർ ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന നമ്ബർ ആധാർ കാർഡുമായി ബന്ധപ്പെടുത്തേണ്ടതാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *