എല്ലാ വാഹനങ്ങളിലും സിസിടിവി; ഹര്‍ജി തള്ളി

July 29, 2023
31
Views

രാജ്യത്തെ എല്ലാ വാഹനങ്ങളിലും സിസിടിവി നിര്‍ബന്ധമാക്കുന്നതിനൊപ്പം പൊതുവാഹനങ്ങളില്‍ ഡാഷ് കാമറകളും

ന്യൂഡല്‍ഹി രാജ്യത്തെ എല്ലാ വാഹനങ്ങളിലും സിസിടിവി നിര്‍ബന്ധമാക്കുന്നതിനൊപ്പം പൊതുവാഹനങ്ങളില്‍ ഡാഷ് കാമറകളും പിൻകാമറകളും വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

വിഷയം സര്‍ക്കാരാണ് പരിശോധിക്കേണ്ടതെന്ന് ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അപകടം കുറയ്ക്കുന്നതിന് ഇലക്‌ട്രോണിക് മോണിറ്ററിങ് ആവശ്യപ്പെട്ടുള്ള ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ച് പരിഗണിക്കുന്നുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *