സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയായിരുന്നു ട്രോളിംഗ് ആരംഭിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയായിരുന്നു ട്രോളിംഗ് ആരംഭിച്ചത്. ഇതോടെ ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം കൂടുകയാണ്.
കഴിഞ്ഞ രണ്ടു ദിവസമായി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ പോകാതിരുന്ന വള്ളങ്ങളില്‍ വീണ്ടും മത്സ്യബന്ധനം വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊല്ലത്തും അഴീക്കല്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളങ്ങളില്‍ ചാകരയായിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് മുൻപ് അഴീക്കലില്‍ ചാള ചാകരവന്നിരുന്നു. അന്ന് ഒരു വള്ളത്തില്‍ മാത്രം മുപ്പത് ലക്ഷം രൂപയുടെ മത്തിയായിരുന്നു വിറ്റ് പോയത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും ചാകര എത്തിയത്. ട്രോളിംഗ് നിരോധന ശേഷം ആദ്യ ചാകരയായിരുന്നു ഇത്.
കൊല്ലം ജില്ലയില്‍ ആലപ്പാട് അഴിക്കല്‍ മത്സ്യബന്ധന തുറമുഖത്തും ചെറുകിട വള്ളങ്ങളിലും നല്ല രീതിയില്‍ തന്നെ മീൻ കിട്ടുന്നുണ്ട്. മത്തിയുടെ ചാകര അറിഞ്ഞ് മറ്റു ജില്ലകളില്‍ നിന്നും കച്ചവടക്കാര്‍ എത്തുന്നുണ്ട്. ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നതിനാലും മത്സ്യത്തിന് നല്ല വിലയും ലഭിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു