നാഗർകോവില്‍: ആരല്‍വായ്മൊഴി ചെക്പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാർ കൈക്കൂലി വാങ്ങുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ജില്ല പൊലീസ് സൂപ്രണ്ട് സുന്ദരവദനം അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
തൂത്തുക്കുടി, തിരുനെല്‍വേലി തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് കരിങ്കല്ലും പാറപ്പൊടിയും കയറ്റിയ അധിക ഭാരമുള്ള േടാറസ് ലോറികള്‍ കന്യാകുമാരി ജില്ല വഴി കേരളത്തിലേക്ക് നിർബാധം പോകുന്നത് പരിശോധിക്കാനാണ് ആരല്‍വായ്മൊഴിയില്‍ പ്രത്യേക ചെക്പോസ്റ്റ് തുടങ്ങിയത്. ഇവിടെ കൈക്കൂലി വാങ്ങുന്ന ദൃശ്യമാണ് വൈറലായത്. തുടർന്ന് ഇവരെ ആദ്യം എ.ആർ ക്യാമ്ബിലേക്ക് മാറ്റിയെങ്കിലും പിന്നീട് സസ്പെൻഡ് ചെയ്യുകയായിരുന്നു.