പ്രോജക്‌ട് ചീറ്റയുടെ ഭാഗമായി ആഫ്രിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളുടെ അതിജീവനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.
ന്യൂഡല്‍ഹി: പ്രോജക്‌ട് ചീറ്റയുടെ ഭാഗമായി ആഫ്രിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളുടെ അതിജീവനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.
ഇന്ത്യയില്‍ 1947-48 കാലഘട്ടം മുതല്‍ ചീറ്റകള്‍ക്കു വംശനാശം സംഭവിച്ചതിനാല്‍, പ്രോജക്‌ട് ചീറ്റയുടെ നടത്തിപ്പിനായി രൂപീകരിച്ച കര്‍മസമിതിയിലെ അംഗങ്ങള്‍ക്ക് പ്രവൃത്തിപരിചയമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ മറുപടി നല്‍കി. വനംവകുപ്പ് ഉദ്യോഗസ്ഥരെയും മൃഗ ഡോക്ടര്‍മാരെയും പരിശീലിപ്പിച്ചു വരികയാണെന്നും കേന്ദ്രം വ്യക്തമാക്കി.