പ്രായത്തെ പിന്നോട്ടാക്കി യുവത്വം പ്രദാനം ചെയ്യുന്ന കെമിക്കല്‍ കോക്ടെയല്‍ കണ്ടെത്തി ഗവേഷകര്‍.
പ്രായത്തെ പിന്നോട്ടാക്കി യുവത്വം പ്രദാനം ചെയ്യുന്ന കെമിക്കല്‍ കോക്ടെയല്‍ കണ്ടെത്തി ഗവേഷകര്‍. ആറോളം മരുന്നുകളുടെ ഈ സംയുക്തത്തിന് മനുഷ്യരുടെയും എലികളുടെയും ചര്‍മ കോശങ്ങളുടെ പ്രായം നിരവധി വര്‍ഷങ്ങള്‍ പിന്നിലേക്ക് കൊണ്ടു പോകാന്‍ സാധിച്ചതായി ഹാര്‍വഡിലെ ഒരു കൂട്ടം ഗവേഷകര്‍ അവകാശപ്പെടുന്നു.
ഏജിങ് ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
ജീന്‍ തെറാപ്പിയിലൂടെ എംബ്രിയോണിക് ജീനുകളെ ഉത്തേജിപ്പിച്ച് പ്രായം പിന്നിലേക്ക് കൊണ്ടു പോകാന്‍ സാധിക്കുമെന്ന് ഈ ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ചില രാസവസ്തുക്കളുടെ സംയുക്തത്തിലൂടെ മുഴുവന്‍ ശരീരത്തെയും പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് പുതിയ പഠന ഫലങ്ങള്‍ പുറത്ത് വിട്ടുകൊണ്ട് ഹാര്‍വഡിലെ ഗവേഷകന്‍ ഡേവിഡ് സിന്‍ക്ലയര്‍ പറഞ്ഞു.