ചെന്നൈയില്‍നിന്നുള്ള പതിനെട്ടുകാരൻ ചരിത്രം കുറിച്ചു.
ചെന്നൈയില്‍നിന്നുള്ള പതിനെട്ടുകാരൻ ചരിത്രം കുറിച്ചു. ഇന്ത്യയുടെ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനുശേഷം ലോകകപ്പ് ഫൈനല്‍ കളിക്കുന്ന താരമായി രമേശ് ബാബു പ്രഗ്നാനന്ദ.
ഈ ഗംഭീരനേട്ടം ലോക കാൻഡിഡേറ്റ്സ് ചെസ് ചാമ്ബ്യൻഷിപ്പിലേക്കുള്ള സുപ്രധാന കവാടവും തുറന്നു. കാൻഡിഡേറ്റ്സ് മത്സരവിജയിയായിരിക്കും നിലവിലെ ലോകചാമ്ബ്യൻ ഡിങ് ലിറനെതിരെ അടുത്ത വിശ്വകിരീടത്തിനായി പോരാടുക.
ലോകകപ്പ് ഫൈനലില്‍ പ്രഗ്നാനന്ദ മാറ്റുരയ്ക്കുന്നത് സാക്ഷാല്‍ മാഗ്നസ് കാള്‍സനോടാണ്. ലോക ഒന്നാംനമ്ബര്‍ താരം, അഞ്ചുതവണ ലോക ചാമ്ബ്യൻ, ചരിത്രത്തില്‍ ഒരു കളിക്കാരനും സ്വന്തമാക്കാത്ത നേട്ടങ്ങളുടെയും റെക്കോഡുകളുടെയും ഉടമ. ലോക ചെസ് ചരിത്രത്തിലെ ഏറ്റവും കരുത്തനായ താരമെന്ന് പണ്ഡിതര്‍ വിധിയെഴുതിയ കാള്‍സനെതിരെ ഒട്ടും പരിഭ്രമമില്ലാതെയാണ് പ്രഗ്നാനന്ദയുടെ കരുനീക്കം. 2013ല്‍ ലോക അണ്ടര്‍ 8 ചാമ്ബ്യൻ, 2015 ലോക അണ്ടര്‍ 15 ചാമ്ബ്യൻ, പത്താംവയസ്സില്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍, പന്ത്രണ്ടാമത്തെ വയസ്സില്‍ ഇന്റര്‍നാഷണല്‍ ഗ്രാൻഡ്മാസ്റ്റര്‍ എന്നീ നേട്ടങ്ങളുടെ അടിത്തറയിലാണ് കുതിപ്പ്. പതിനാറാംവയസ്സില്‍ ലോകചാമ്ബ്യനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസവും കൈമുതലായുണ്ട്.

പ്രഗ്നാനന്ദയ്ക്ക് അപരിചിതനോ അജയ്യനോ അല്ല കാള്‍സണ്‍. കഴിഞ്ഞവര്‍ഷം ക്രിപ്റ്റോ കപ്പില്‍ പ്രഗ്നാനന്ദയില്‍നിന്ന് ഏറ്റുവാങ്ങിയ മൂന്ന് തുടര്‍പ്രഹരങ്ങള്‍ കാള്‍സൻ എളുപ്പം മറക്കാനിടയില്ല. ആരാധനാപാത്രങ്ങളായ കാസ്പറോവിന്റെ പോരാട്ടവീര്യത്തെയും കാള്‍സന്റെ അക്ഷോഭ്യതയെയും വിലമതിക്കുന്ന കൗമാരക്കാരന്റെ സ്വപ്നം ലോകചാമ്ബ്യനാകുകയാണ്. ഒരുകാലത്ത് ആക്രമണോല്‍സുകശൈലിയില്‍ കളിച്ചിരുന്ന പ്രഗ്നാനന്ദ ഇന്ന് സ്വാഭാവികമായും സാര്‍വലൗകിക ചെസ് ശൈലിയുടെ (എല്ലാത്തരം പൊസിഷനുകളും ഒരേ മികവോടെ കൈകാര്യം ചെയ്യുന്ന ശൈലി) ഉടമയായി മാറിയിരിക്കുന്നു.
മറ്റെല്ലാ കിരീടങ്ങളും വെട്ടിപ്പിടിച്ചിട്ടുള്ള കാള്‍സന് അപ്രാപ്യമായി നിലകൊള്ളുന്നത് ലോകകപ്പ് മാത്രമാണ്. അത് നേടാനായി അദ്ദേഹം ആവനാഴിയിലെ സര്‍വ്വ അസ്ത്രങ്ങളും പുറത്തെടുക്കുമെന്നതില്‍ സംശയമില്ല. അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ അതിപ്രഗത്ഭനായ പ്രഗ്നാനന്ദ കാള്‍സന്റെ പിഴവുകള്‍ വിജയമാക്കി മാറ്റാനാകും ശ്രമിക്കുക.