ആലപ്പുഴ: എട്ടുവയസ്സുകാരനെ ട്യൂഷൻ ടീച്ചറും കുടുംബാംഗങ്ങളും ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന് പരാതി. ആലപ്പുഴ മങ്കൊമ്പ് സ്വദേശികളാണ് പരാതിയുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിച്ചത്. മങ്കൊമ്പ് സ്വദേശിയായ എട്ടു വയസ്സുള്ള കുട്ടിയും മുത്തശ്ശിയുമാണ് പരാതിക്കാർ.
എന്നൽ ജില്ലാ കൗൺസിൽ സെക്രട്ടറി കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും വിഷയം ഒത്തുതീർപ്പാക്കാൻ പ്രാദേശിക സിപിഎം നേതാക്കൾ ഇടപെട്ട് കുട്ടിയുടെ രക്ഷിതാക്കളെ സമീപിച്ചുവെന്നും പറയുന്നു.
സമീപത്തെ വീട്ടിൽ കുട്ടിയെ ട്യൂഷന് അയച്ചപ്പോൾ ടീച്ചറും അവരുടെ ഭർത്താവും ചേർന്ന് അശ്ലീല ചിത്രങ്ങൾ മൊബൈലിൽ കുട്ടിയെ കാണിക്കുകയും കൂടാതെ കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ മറ്റും വടികൊണ്ട് മർദ്ദിക്കുകയും ചെയ്തു. ഇത് ചോദിക്കാൻ ചെന്ന കുട്ടിയുടെ മുത്തശ്ശിയെ ട്യൂഷൻ ടീച്ചറുടെ ഭർതൃപിതാവ് ആക്രമിച്ചു എന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.