ചൈനയില്‍ ശ്വാസകോശ രോഗം വര്‍ധിക്കുന്നു; യാത്രാവിലക്ക് ഏര്‍പ്പെടുത്തണം, ബൈഡന് കത്ത്

December 4, 2023
13
Views

ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയ്ക്കക്കും ചൈനയ്ക്കും ഇടയില്‍ യാത്രാ വിലക്ക്

വാഷിങ്ടണ്‍: ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയ്ക്കക്കും ചൈനയ്ക്കും ഇടയില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍.

മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള അഞ്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ബെഡന്‍ ഭരണകൂടത്തിന് കത്തെഴുതി.

സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയിലെ മുതിര്‍ന്ന റിപ്പബ്ലിക്കന്‍ അംഗമായ റൂബിയോ, ജെ ഡി വാന്‍സ്, റിക്ക് സ്‌കോട്ട്, ടോമി ട്യൂബര്‍വില്ലെ, മൈക്ക് ബ്രൗണ്‍ എന്നീ അഞ്ച് സെനറ്റര്‍മാരാണു പ്രസിഡന്റിന് കത്തയച്ചത്.
ചൈനയില്‍ പടരുന്ന അസുഖത്തെ കുറിച്ച്‌ കൂടുതല്‍ അറിയുന്നത് വരെ അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയില്‍ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തണം. പുതിയ രോഗത്തെ കുറിച്ചുള്ള ആശങ്കകളും സെനറ്റര്‍മാര്‍ പങ്കുവെച്ചു. യാത്രാ നിയന്ത്രണം കൊണ്ടുവരുന്നതോടെ മരണങ്ങളില്‍നിന്നും ലോക്ക്ഡൗണില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനാകുമെന്നും കത്തില്‍ പറയുന്നു.

”പൊതുജനാരോഗ്യ പ്രതിസന്ധികളെക്കുറിച്ചു നുണ പറയുന്ന ഒരു നീണ്ട ചരിത്രം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. കോവിഡ് മഹാമാരി കാലത്തെ സുതാര്യതയില്ലാത്ത ചൈനയുടെ സമീപനം മൂലം രോഗത്തെക്കുറിച്ചുള്ള പല വിവരങ്ങളും യുഎസില്‍നിന്നു മറഞ്ഞിരുന്നു. അമേരിക്കന്‍ ജനതയുടെ ആരോഗ്യവും സമ്ബദ്‌വ്യവസ്ഥയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. പുതിയ രോഗത്തെക്കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുന്നതുവരെ യാത്രാ നിയന്ത്രണം കൊണ്ടുവരണം” കത്തില്‍ വ്യക്തമാക്കുന്നു.

പീഡിയാട്രിക്‌സ് ന്യുമോണിയ കേസുകളെക്കുറിച്ചുള്ള പഠനം ഉദ്ധരിച്ച്‌ ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച കേസുകളുടെ വര്‍ദ്ധനവില്‍ ചൈനയോട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *