ഹോട്ടല്‍ ഉടമ ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അധോലോക നായകൻ ഛോട്ട രാജൻ കുറ്റക്കാരനാണെന്ന് മുംബൈ കോടതി. ജയ ഷെട്ടി വധക്കേസില്‍ മുംബൈ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.
ശിക്ഷ പിന്നീട് പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു.
2001 മേയ് നാലിനാണ് മുംബൈയിലെ ഗംഗാദേവിയിലുള്ള ഗോള്‍ഡൻ ക്രൗണ്‍ ഹോട്ടലിന്റെ ഉടമയായിരുന്ന ജയ ഷെട്ടി കൊല്ലപ്പെട്ടത്. ഛോട്ട രാജന്റെ സംഘത്തില്‍ നിന്ന് ഷെട്ടിക്ക് നിരന്തരം ഭീഷണിയുണ്ടായിരുന്നു. തുടർന്ന് ഷെട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കിയിരുന്നു. എന്നാല്‍ അക്രമം നടക്കുന്നതിന് രണ്ടുമാസം മുമ്ബ് തന്റെ സുരക്ഷ പിൻവലിക്കണമെന്ന് ഷെട്ടി ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസങ്ങളില്‍ ഒന്നിലാണ് അക്രമിസംഘത്തിലെ രണ്ടുപേർ ഹോട്ടലിന്റെ ഒന്നാംനിലയില്‍ വെച്ച് ഷെട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയത്.
അതേസമയം 2015ല്‍ ബാലി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായ ഛോട്ട രാജൻ ഇപ്പോള്‍ തിഹാർ ജയിലിലാണുള്ളത്. തിഹാർ ജയിലിലെ അതീവ സുരക്ഷയുള്ള രണ്ടാംനമ്ബർ മുറിയിലാണ് ഛോട്ട രാജനെ പാർപ്പിച്ചിരിക്കുന്നത്.