ക്രിസ്ത്യൻ കോളേജ് SFI ആൾമാറാട്ടംകാട്ടാക്കട പൊലീസ് കേസെടുത്തു

May 22, 2023
42
Views

ക്രിസ്ത്യൻ കോളേജ് SFI ആൾമാറാട്ടം
കാട്ടാക്കട പൊലീസ് കേസെടുത്തു
കേസിൽ പ്രിൻസിപ്പൽ ജി ജെ ഷൈജു ഒന്നാംപ്രതി; എസ്എഫ്ഐ നേതാവ് വിശാഖ് രണ്ടാം പ്രതി
വഞ്ചന വ്യാജരേഖ ചമക്കൽ ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തി

തിരുവനന്തപുരം:.സർവ്വകലാശാല രജിസ്ട്രാറുടെ പരാതിയിലാണ്  പൊലീസ് കേസെടുത്തത്.

ഇന്നലെ ചേർന്ന സിണ്ടിക്കേറ്റ് യോഗ തീരുമാന പ്രകാരമാണ് കേരള സർവകലാശാല രജിസ്ട്രാർ പൊലീസില്‍ പരാതി നൽകിയത്. എസ്എഫ്ഐ നേതാവായിരുന്ന എ വിശാഖും പ്രിൻസിപ്പലായിരുന്ന ജി ജെ ഷൈജുവും ആസൂത്രിത നീക്കം നടത്തി മത്സരിച്ച് ജയിച്ച യുയുസിയുടെ പേര് വെട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിശാഖിന്‍റെ പേര് ചേർത്തുവെന്നായിരുന്നു പരാതി. സംഭവത്തിൽ അഞ്ച് ദിവസം മുമ്പ് കെഎസ്‍യു സംസ്ഥാന പ്രസി‍ഡന്‍റ് അലോഷ്യസ് സേവ്യർ നൽകിയ പരാതിയിൽ ഇതുവരെ പൊലീസ് അനങ്ങിയിട്ടില്ലെങ്കിലും കേരള സർവകലാശാലയുടെ പരാതി പൊലീസിന് അവഗണിക്കാനായില്ല.

 അതേ സമയം, സിഎസ്ഐ സഭ നയിക്കുന്ന കോളേജ് മാനേജ്മെൻ്റും വിഷയം അന്വേഷിക്കുന്നുണ്ട്. കോളേജ് മാനേജർ അടക്കം മൂന്ന് പേർക്കാണ് അന്വേഷണ ചുമതല. ഈ അന്വേഷണ റിപ്പോർട്ടിന് ശേഷം പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യുന്ന നടപടിയിലേക്ക് കടക്കും. ഷൈജുവിനെ പ്രിൻസിപ്പിൽ ഇൻ ചാർജ്ജ് സ്ഥാനത്തും നിന്നും മാറ്റിയ സർവ്വകലാശാല കടുതൽ നടപടി എടുക്കാൻ കോളേജിനോട് നിർദ്ദേശിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനത്ത് നിന്നും നീക്കിയത്

Article Tags:
Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *