2007 മുതൽ 16 ചൈനീസ് പൗരന്മാർക്ക് ഇന്ത്യൻ പൗരത്വം നൽകിയിട്ടുണ്ടെന്ന് കേന്ദ്രം. പാർലമെന്റിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 10 പേരുടെ അപേക്ഷകൾ തീർപ്പാക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡി.എം.കെ എംപി തിരുച്ചി ശിവയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. ഓൺലൈൻ പൗരത്വ മൊഡ്യൂളിൽ ലഭ്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് മറുപടി. ഏതൊക്കെ രാജ്യത്തെ ജനങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകിയെന്ന് കണക്കുകളിൽ ഇല്ല. രാജ്യങ്ങൾക്കനുസരിച്ചുള്ള വിവരങ്ങൾ മാത്രമാണ് സർക്കാർ സൂക്ഷിക്കുന്നത്.
കമ്മ്യൂണിറ്റിയുടെ അടിസ്ഥാനത്തിൽ ഡാറ്റ സൂക്ഷിക്കുന്നില്ലെന്നും നിത്യാനന്ദ് റായിയും പറഞ്ഞു. ചുരുക്കത്തിൽ ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യൻ തുടങ്ങി ഇതര മതത്തിൽപ്പെട്ട ആളുകൾക്ക് പൗരത്വം നൽകിയതിന്റെ ഡാറ്റ സർക്കാരിന്റെ പക്കലില്ലെന്ന് സാരം.