ഏക സിവില്‍ കോഡ് സാധ്യതകള്‍ പാര്‍ലമെന്റ് സമിതി ഇന്ന് ചര്‍ച്ച ചെയ്യും

July 3, 2023
16
Views

ഏക സിവില്‍ കോഡ് സാധ്യതകള്‍ പാര്‍ലമെന്റ് സമിതി ഇന്ന് ചര്‍ച്ച ചെയ്യും.

ഏക സിവില്‍ കോഡ് സാധ്യതകള്‍ പാര്‍ലമെന്റ് സമിതി ഇന്ന് ചര്‍ച്ച ചെയ്യും. കേന്ദ്ര നിയമ കമ്മീഷന്‍,കേന്ദ്ര നിയമ മന്ത്രാലയം പ്രതിനിധികളെ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രതിനിധികളായ വിവേക് തന്‍ഖ,മാണിക്കം ടാഗോര്‍ അടക്കം 4 കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമ കാര്യ പാര്‍ലമെന്ററി സമിതിയിലുണ്ട്.ഇവര്‍ സ്വീകരിക്കുന്ന നിലപാടും ഏറെ നിര്‍ണായകമാണ്. ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍ കുമാര്‍ മോദിയാണ് സമിതി അധ്യക്ഷന്‍.
സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് കൃത്യമായ നിലപാട് അറിയിച്ചിട്ടില്ല. കരട് പുറത്തിറങ്ങുകയോ, ചര്‍ച്ചകള്‍ നടത്തുകയോ ചെയ്താല്‍ അപ്പോള്‍ പരിശോധിച്ച്‌ നിലപാടറിയിക്കാമെന്നാണ് ജയറാം രമേശ് പറഞ്ഞത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദമുള്ളപ്പോള്‍ തന്നെ തല്‍ക്കാലം നിലപാട് പ്രഖ്യാപിക്കേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. ഏകീകൃത സിവില്‍കോഡ് വേണോ, വേണ്ടയോ എന്ന് കൃത്യമായി നേതൃത്വം പറയുന്നില്ല. ചര്‍ച്ച ചെയ്തു ഉചിതമായ തീരുമാനം എടുക്കുമെന്നാണ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *