കൊച്ചിയില്‍ മേഘവിസ്ഫോടനം സ്ഥിരീകരിച്ച്‌ കാലാവസ്ഥാ വകുപ്പ്

June 5, 2024
37
Views

തിരുവനന്തപുരം: എറണാകുളം തൃക്കാക്കരയില്‍ മെയ് 28ന് പെയ്തിറങ്ങിയ മഴയുടെ കാരണം മേഘ വിസ്ഫോടനം എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സ്ഥിരീകരണം.

മെയ്‌ 28ന് കുസാറ്റ് ക്യാമ്ബസിലെ മഴമാപിനിയില്‍ 103 മില്ലി ലിറ്റർ മഴയാണ് ഒരു മണിക്കൂറില്‍ പെയ്യത്. കാലാവസ്ഥാ വകുപ്പിന്റെ കളമശ്ശേരിയിലെ മഴ മാപിനിയില്‍ 100 മില്ലി ലിറ്റർ മഴയും രേഖപ്പെടുത്തി.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡം അനുസരിച്ച്‌ ഒരു പ്രദേശത്ത് മണിക്കൂറില്‍ പത്ത് മില്ലി ലിറ്റർ മഴ പെയ്യുകയാണെങ്കില്‍ അത് മേഘവിസ്ഫോടനമായി കണക്കാക്കാം. കൊച്ചിയില്‍ അനുഭവപ്പെട്ടത് കേരളത്തിലെ ആദ്യത്തെ മേഘവിസ്ഫോടനമല്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍, ഒരു ചെറിയപ്രദേശത്തു പെയ്തിറങ്ങുന്ന അതിശക്തമായ മഴയെയാണ് മേഘസ്ഫോടനം എന്ന് വിളിക്കുന്നത്. പലപ്പോഴും മിനിറ്റുകള്‍ മാത്രം നീളുന്ന ഈ പ്രതിഭാസം വലിയ വെള്ളപ്പൊക്കങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കുമിടയാക്കാറുണ്ട്. കാറ്റും ഇടിമുഴക്കവുമായി തുടങ്ങുന്ന മഴ വളരെ പെട്ടെന്ന് ശക്തിപ്രാപിക്കുകയും ആ പ്രദേശത്തെയാകെ വെള്ളക്കെട്ടിലാക്കുകയും ചെയ്യും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *