കോഴിക്കോട്: എംബിബിഎസ് വിദ്യാര്‍ത്ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. മലബാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ് നാരായണനെയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ് ആദര്‍ശ്. ഇന്ന് രാവിലെയാണ് ആദര്‍ശിനെ മരിച്ച നിലയില്‍ കണ്ടത്.
സംഭവത്തെ കുറിച്ച് അത്തോളി പോലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്. ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിന് താഴെയാണ് ആദര്‍ശിനെ വീണ് കിടക്കുന്ന നിലയില്‍ കണ്ടത്. കോളേജില്‍ പ്രശ്‌നങ്ങള്‍ ഒന്നും നിലനിലനില്‍ക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ആത്മഹത്യയാണോ വീണ് മരിച്ചതാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ലെന്നും കോളേജ് അധികൃതര്‍ അറിയിച്ചു.