ജര്‍മനിയില്‍ കടുത്ത തണുപ്പ് തുടരുന്നതിനാല്‍ മഞ്ഞുകട്ട രൂപപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.
ബര്‍ലിന്‍: ജര്‍മനിയില്‍ കടുത്ത തണുപ്പ് തുടരുന്നതിനാല്‍ മഞ്ഞുകട്ട രൂപപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.
മഞ്ഞ് വീഴ്ച്ച റോഡുകളിലും നടപ്പാതകളിലും അപകടകരവും വഴുക്കലുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജര്‍മന്‍ കാലാവസ്ഥാ സേവനം മുന്നറിയിപ്പ് നല്‍കി.
തണുത്തുറഞ്ഞ ചാറ്റല്‍മഴയും മഞ്ഞുവീഴ്ചയും കാല്‍നടയാത്രക്കാര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും ഒരുപോലെ വഴുവഴുപ്പുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ്. മൈനസ് ഡിഗ്രി താപനിലയും ആഴ്ചയുടെ അവസാനത്തോടെയുള്ള ഈര്‍പ്പമുള്ള കാലാവസ്ഥയും റോഡുകളിലും സൈക്കിള്‍ പാതകളിലും നടപ്പാതകളിലും മഞ്ഞിന് കാരണമായി.
ബര്‍ലിന്‍, ബ്രാന്‍ഡന്‍ബെര്‍ഗ്, ലോവര്‍ സാക്സോണി, തുരിംഗിയ, സാക്സോണി, നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ എന്നീ സംസ്ഥാനങ്ങളില്‍ മഞ്ഞ് കാരണം തെന്നി വീഴുന്നതിനുള്ള സാധ്യതകൂടുതല്‍ ഉണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്. താപനില മൈനസ്16ലേക്ക് താഴുന്നതിനാല്‍ കഠിനമായ തണുപ്പ് ജര്‍മനിയില്‍ അഭുഭവപ്പെടുന്നുണ്ട്.