എല്‍ ബി എസ് വനിതാ എൻജിനിയറിങ് കോളജില്‍ പുതിയ വനിതാ പോളിടെക്നിക്കിന് അംഗീകാരം

May 22, 2024
7
Views

സംസ്ഥാനത്ത് ഒരു വനിതാപോളിടെക്നിക് കൂടി ആരംഭിക്കാൻ എ ഐ സി ടി ഇ അംഗീകാരം നല്‍കി. പൂജപ്പുര എല്‍ ബി എസ് വനിതാ എൻജിനിയറിങ് കോളേജിനാണ് ഈ അധ്യയന വർഷം മുതല്‍ വനിതകള്‍ക്ക് മാത്രമായുള്ള പോളിടെക്നിക് ആരംഭിക്കുന്നതിന് എ ഐ സി ടി ഇ അനുമതി ലഭിച്ചത്.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് കൂടുതല്‍ ഊർജ്ജം നല്‍കുന്നതാണ് ഈ അംഗീകാരമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.

ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, കമ്ബ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, സിവില്‍ എൻജിനിയറിങ് എന്നീ ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കാനാണ് അനുമതി. 60 വീതം വീതം സീറ്റുകള്‍ക്കാണ് എ.ഐ.സി.ടി.ഇ അനുമതി നല്‍കിയത്.

അക്കാദമിക് രംഗത്തും ഗവേഷണ രംഗത്തും നിരന്തരം പുതുചുവടുകള്‍ വയ്ക്കുന്ന ഈ സ്ഥാപനത്തില്‍ പോളിടെക്നിക് ആരംഭിക്കുക വഴി സാങ്കേതികരംഗത്ത് വനിതകളുടെ തൊഴില്‍ നൈപുണ്യ വികസനത്തിന് കൂടുതല്‍ കരുത്തേകുമെന്ന് മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും തൊഴിലധിഷ്ഠിത സാങ്കേതിക പഠനത്തിനും പ്രത്യേക ഊന്നല്‍ നല്‍കുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങള്‍ക്ക് അംഗീകാരമാണ് ഈ നേട്ടം.

ഉന്നതവിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ നൈപുണ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഈ ദിശയില്‍ തൊഴില്‍ നൈപുണ്യമുള്ള വനിതകളെ സൃഷ്ടിക്കാനും അതിലൂടെ സ്ത്രീ ശാക്തീകരണം ഉറപ്പാക്കാനും പുതുതായി ആരംഭിക്കുന്ന വനിതാപോളിടെക്നിക്കിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *