സർക്കാരിന്റെ തണലിൽ സ്ത്രീവിരുദ്ധർ അഴിഞ്ഞടുന്നു എന്നും
ജാതിയും ലിംഗവും നോക്കി വിവേചനപരമായ ഇടപെടൽ, മാനഹാനി വരുത്തൽ തുടങ്ങി ഗുരുതരമായ പീഡനങ്ങളും ഗുരുതരമായ അവകാശ ലംഘനങ്ങളും സഹപ്രവർകർക്ക് നേരെ പോലും നടത്തുന്ന സാഹചര്യമാണ് കേരളത്തിൽ എന്നതാണ് വനിതാ നേതാവിനോട് എസ് എഫ് ഐ നടത്തിയ ഇടപെടലും അനുപമയുടെ കുഞ്ഞിന്റെ വിഷയത്തിൽ ശിശുക്ഷേമ സമിതിയുടെ വീഴ്ചയും ഉൾപ്പെടെ സൂചിപ്പിക്കുന്നത് എന്നും മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത സുബ്രഹ്മണ്യൻ പറഞ്ഞു.
രാഷ്ട്രീയ വേർതിരിവില്ലാത്ത സ്ത്രീ സമൂഹത്തിന്റെ ഉന്നതി കാംക്ഷിക്കുന്നവർ ഒറ്റക്കെട്ടായി തന്നെ നിരത്തിലറങ്ങേണ്ടുന്ന അവസ്ഥയാണ് കേരളത്തിൽ എന്നതാണ് ഇത് സൂചിപ്പിക്കുന്നത് എന്നും
.സ്ത്രീവിരുദ്ധതയെ പ്രതിരോധിക്കുകയും അഴിഞ്ഞാട്ടങ്ങൾക്ക് തടയിടുകയും ചെയ്യുവാൻ
കേരളത്തിലെ സർക്കാർ വൻ പരാജയം ആയതുകൊണ്ടാണ് ഇരകൾ വീണ്ടുംവീണ്ടും പീഡിപ്പിക്കപ്പെടുന്നതും സ്വന്തം കൂട്ടത്തിൽ നിൽക്കുന്നവരെ പോലും സംരക്ഷിക്കൻ സർക്കർ സംവിധാനങ്ങൾക്ക് ആകാത്തതിനും കാരണം എന്നതും അവർ സൂചിപ്പിക്കുകയുണ്ടായി.
ഇതുവരെ ഉണ്ടായിട്ടുള്ള സ്ത്രീ പീഡനങ്ങൾ സ്ത്രീ വിരുദ്ധ പ്രവർത്തനങ്ങൾ ഇവ പരിശോധിച്ചാൽ അതിൽ ഭൂരിഭാഗവും ഭരണപക്ഷത്തോട് ചേർന്ന് നിൽക്കുന്നവരുടെ സംഭാവനയാണ് എന്ന് കാണാം.
അതുകൊണ്ട് തന്നെ വർദ്ധിച്ചു വരുന്ന പീഡന കേസുകൾക്ക് കാരണം ഭരണത്തിന്റെ സുരക്ഷ ഉണ്ടാകുമെന്നു വേട്ടക്കാർക്ക് പൂർണ്ണ ബോധ്യമുണ്ട് എന്നതുകൊണ്ടാണ്.എന്ന് തന്നെ പറയാം എന്നും
ഈ സർക്കാരിന്റെ പടിയിറക്കം തന്നെ ഇനി സ്ത്രീ പീഡനകേസുകളിൽ തന്നെ ആകുമോ എന്ന സംശയം പോലും ഉളവാക്കുന്നതരത്തിൽ ആണ് സർക്കാരിന്റെ സ്ത്രീ സുരക്ഷാ ഉറപ്പാക്കുന്നതിൽ വരുന്ന തുടർച്ചയായുള്ള വീഴ്ചകൾ സൂചിപ്പിക്കുന്നത് ..
എന്നും അഡ്വ നിവേദിത സുബ്രഹ്മണ്യൻ പത്രകുറിപ്പിൽ പറഞ്ഞു.