കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ നിതാന്ത ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. പരിശോധന ഉറപ്പാക്കണം, രോഗം സ്ഥിരീകരിക്കുന്ന സാമ്ബിളുകള്‍ ജനിതക ശ്രേണീ പരിശോധനയ്ക്ക് വിധേയമാക്കണം, ഉത്സവക്കാലം മുന്നില്‍ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.
പുതുക്കിയ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ജില്ലാ തലത്തില്‍ രോഗ ലക്ഷണങ്ങള്‍ കൂടുന്നത് നിരീക്ഷിക്കണം, ആര്‍ടി പിസിആര്‍ – ആന്റിജന്‍ പരിശോധനകളുടെ എണ്ണം ഉയര്‍ത്തണം, രോഗം സ്ഥിരീകരിക്കുന്ന സാമ്ബിളുകള്‍ ലബോറട്ടറികളില്‍ ജനിതക ശ്രേണീ പരിശോധന നടത്തണം എന്നിങ്ങനെയാണ് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍. രാജ്യത്തിലെ 89.38 ശതമാനം കൊവിഡ് കേസുകളും നിലവില്‍ കേരളത്തിലാണ്.