16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും കൊറിയര്‍/പാഴ്സല്‍ കൈമാറുക എന്ന പദ്ധതിയുമായി കെഎസ്ആര്‍ടിസി.
തിരുവനന്തപുരം: 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും കൊറിയര്‍/പാഴ്സല്‍ കൈമാറുക എന്ന പദ്ധതിയുമായി കെഎസ്ആര്‍ടിസി.
കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന്റെ ഉദ്ഘാടനം ജൂണ്‍ 15 ന് രാവിലെ 11 ന് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. മേയര്‍ ആര്യ രാജേന്ദ്രന് അധ്യക്ഷത വഹിക്കും.
ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, കെ.എസ്.ആര്.ടി.സി ജോയിന്റ് എം.ഡി പ്രമോജ് ശങ്കര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.