കേരളത്തില്‍ കൊവിഡ് കേസുകളുടെ വര്‍ധന ; അതിര്‍ത്തിയില്‍ നിയന്ത്രണവുമായി കര്‍ണാടക

December 23, 2023
34
Views

കേരളത്തിലെ കൊവിഡ് കേസുകളുടെ വര്‍ധന കണക്കിലെടുത്ത് അതിര്‍ത്തിയില്‍ നിയന്ത്രണം ശക്തമാക്കി കര്‍ണാടക.

കേരളത്തിലെ കൊവിഡ് കേസുകളുടെ വര്‍ധന കണക്കിലെടുത്ത് അതിര്‍ത്തിയില്‍ നിയന്ത്രണം ശക്തമാക്കി കര്‍ണാടക. കേരള – കര്‍ണാടക അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തും.

രോഗലക്ഷണമുള്ളവര്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശനമില്ല. 24 മണിക്കൂറും പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. ബസ് യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പരിശോധിക്കും. ആശങ്കയൊഴിയുംവരെ പരിശോധന ഉണ്ടാകുമെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

അതേസമയം, ക്രിസ്മസിനും പുതുവത്സരാഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി യോഗത്തിലെ തീരുമാനം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമെന്ന ചട്ടം തുടരും. കൊവിഡ് ടെസ്റ്റിന്റെ നിരക്ക് കൂട്ടാനും തീരുമാനമുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *