മനുഷ്യരിൽ നിന്ന് വളർത്തുമൃഗങ്ങളിലേക്കും ആൽഫ വകഭേദം പടരുന്നതായി പഠനം

November 6, 2021
357
Views

ലണ്ടൻ: വളർത്തുമൃഗങ്ങൾക്ക് സാർസ് കോവ് 2 ന്റെ ആൽഫ വകഭേദം ബാധിക്കാമെന്ന് പഠനം. വെറ്ററിനറി റെക്കോർഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇതിനെ യുകെ വേരിയന്റ് അല്ലെങ്കിൽ B.1.1.7 എന്നറിയപ്പെടുന്നു.

ഈ വകഭേദം അതിന്റെ വർദ്ധിച്ച സംക്രമണക്ഷമതയും പകർച്ചവ്യാധിയും കാരണം ഇംഗ്ലണ്ടിൽ നിലവിലുള്ള വകഭേദങ്ങളെ അതിവേഗം മറികടന്നതായും പഠനത്തിൽ പറയുന്നു. വളർത്തുമൃഗങ്ങളിൽ സാർസ് കോവ് 2 ആൽഫ വേരിയന്റിന്റെ ആദ്യ തിരിച്ചറിയൽ പഠനനമാണിത്. രണ്ട് പൂച്ചകൾകൾക്കും ഒരു നായയ്ക്കും പിസിആർ പരിശോധനയിൽ പോസിറ്റീവ് ആയിരുന്നു.

ഈ വളർത്തുമൃഗങ്ങളുടെ പല ഉടമകൾക്കും അവരുടെ വളർത്തുമൃഗങ്ങൾ അസുഖം വരുന്നതിന് ആഴ്ചകൾക്ക് മുമ്പ് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുതായും പഠനത്തിൽ പറയുന്നു.

‘ഈ വളർത്തുമൃഗങ്ങൾക്കെല്ലാം കഠിനമായ മയോകാർഡിറ്റിസ് (ഹൃദയപേശികളുടെ വീക്കം) ഉൾപ്പെടെയുള്ള ഹൃദ്രോഗത്തിന്റെ തുടക്കമുണ്ടായിരുന്നു…’ യുകെയിലെ റാൽഫ് വെറ്ററിനറി റഫറൽ സെന്ററിലെ ​ഗവേഷകനായ ലൂക്കാ ഫെറാസിൻ പറഞ്ഞു. ഒപ്പമുണ്ടമായിരുന്ന മറ്റ് മൃഗങ്ങൾക്ക് സാർസ് കോവ് 2 ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ലൂക്കാ പറഞ്ഞു.

വളർത്തുമൃഗങ്ങളിലെ കൊറോണ അണുബാധ താരതമ്യേന അപൂർവമായ അവസ്ഥയായി തുടരുന്നു. ഞങ്ങളുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരിൽ നിന്ന് വളർത്തുമൃഗങ്ങളിലേക്കാണ് ഇത് പകരുന്നത്. തിരിച്ചും സംഭവിക്കാമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Article Categories:
Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *