ന്യൂഡെൽഹി: ഇന്ത്യയിൽ കൊറോണ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ നടപടി ആരംഭിക്കുന്നു. ഇതുസംബന്ധിച്ച മാർഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പത്ത് ദിവസത്തിനകം പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.
രണ്ടാം ഡോസ് വാക്സിനെടുത്ത് ആറ് മാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. പല രാജ്യങ്ങളും ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണിച്ചതാണ് ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം.
കൊറോണ പ്രതിരോധത്തിന് രണ്ട് ഡോസ് വാക്സിൻ മാത്രം മതിയെന്നാണ് ഐസിഎംആർ പറയുന്നത്. രാജ്യത്ത് നിലവിൽ 1,10,79,51,225 ഡോസ് വാക്സിനാണ് നൽകിയത്. 24 മണിക്കൂറിനിടെ 53,81,889 പേർക്കും വാക്സിൻ നൽകി.