രാജ്യത്ത് 3.47 ലക്ഷം പേര്‍ക്ക് കൊറോണ; മരണസംഖ്യ ഉയരുന്നു

January 21, 2022
100
Views

ന്യൂ ഡെൽഹി: രാജ്യത്ത് കൊറോണ കേസുകള്‍ കുത്തനെ ഉയരുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,254 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ചത്തേക്കാള്‍ ഒന്‍പത് ശതമാനം വര്‍ധനയാണ് പുതിയ രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. രോഗവ്യാപന നിരക്ക് 17.94 ശതമാനമായി ഉയരുകയും ചെയ്തു.

പുതിയ കേസുകള്‍ വര്‍ധിക്കുന്നതോടെ മരണസംഖ്യയിലും ഉയര്‍ച്ച രേഖപ്പെടുത്തി. 703 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4,88,396 ആയി.

2.51 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിത്. രോഗമുക്തി നിരക്ക് 93.50 ശതമാനമായി കുറ‌ഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20 ലക്ഷം കടന്നു. കര്‍ണാടകയിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്.

2.93 ലക്ഷം പേരാണ് കര്‍ണാടകയില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര (2.62 ലക്ഷം), കേരളം (1.99 ലക്ഷം), തമിഴ്നാട് (1.79 ലക്ഷം), പശ്ചിമ ബംഗാള്‍ (1.44 ലക്ഷം) എന്നീ സംസ്ഥാനങ്ങളിലാണ് കൊറോണ കേസുകള്‍ കുതിച്ചുയരുന്നത്. ഡെൽഹിയിൽ കേസുകളുടെ എണ്ണം നേരിയ തോതില്‍ കുറഞ്ഞു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *